Jeremiah 36:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവര്‍ക്കു വരുത്താനിരിക്കുന്ന അനര്‍ഥത്തെക്കുറിച്ചു യെഹൂദാഗൃഹം കേള്‍ക്കുമ്പോള്‍ അവര്‍ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ അകൃത്യങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പക്ഷേ യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.
Malayalam 1992 MBSI
സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചുനീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുപക്ഷേ, യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ പോകുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിക്കുവാനും ഇടവരും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കു വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.
Malayalam Bible POC-ML 2013
ഞാന്‍ വരുത്താന്‍ പോകുന്ന അനര്‍ഥങ്ങളെക്കുറിച്ച്‌യൂദാഭവനം കേള്‍ക്കുമ്പോള്‍ അവര്‍ ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍മാറിയേക്കാം, എങ്കില്‍ അവരുടെ ദുഷ്‌കൃത്യങ്ങളും പാപവും ഞാന്‍ ക്‌ഷമിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരുപക്ഷേ യെഹൂദ്യയിലെ ജനത്തിന്മേൽ ഞാൻ വരുത്താൻപോകുന്ന എല്ലാ അനർഥങ്ങളെക്കുറിച്ചും അവർ കേൾക്കുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയാൻ ഇടയാകും; അങ്ങനെയെങ്കിൽ ഞാൻ അവരുടെ ദുഷ്ടതയും പാപവും അവരോടു ക്ഷമിക്കും.”