Jeremiah 36:32 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യിരെമ്യാ നേരിയായുടെ പുത്രനും എഴുത്തുകാരനുമായ ബാരൂക്കിന്‍റെ കൈയില്‍ മറ്റൊരു ചുരുള്‍ കൊടുത്തു; യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചു നശിപ്പിച്ച ചുരുളിലുണ്ടായിരുന്നതെല്ലാം യിരെമ്യാ പറഞ്ഞു കൊടുത്തു. അവ ബാരൂക്ക് അതില്‍ എഴുതി; ആദ്യത്തേതിനു സദൃശമായ മറ്റു കാര്യങ്ങളും അതില്‍ ചേര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്ത് നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കൈയിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള അനേകം വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുള്‍ എടുത്തു നേര്യാവിന്‍റെ മകന്‍ ബാരൂക് എന്ന എഴുത്തുകാരന്റെ കൈയിൽ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു.
Malayalam Bible POC-ML 2013
അനന്തരം ജറെമിയാ മറ്റൊരു ചുരുളെടുത്തു നേരിയായുടെ മകനായ ബാറൂക്കിന്‍െറ കൈയില്‍ കൊടുത്തു യൂദാരാജാവായയഹോയാക്കിം കത്തിച്ചുകളഞ്ഞചുരുളിലെ എല്ലാ വചനങ്ങളും ജറെമിയാ പറഞ്ഞുകൊടുത്ത്, അവന്‍ എഴുതി. ആദ്യത്തേതിനു സദൃശമായ മറ്റു വാക്യങ്ങളും അതില്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം യിരെമ്യാവ് മറ്റൊരു തുകൽച്ചുരുൾ എടുത്ത് നേര്യാവിന്റെ മകനായ ബാരൂക്ക് എന്ന വേദജ്ഞന്റെ കൈയിൽ കൊടുത്തു. യെഹൂദാരാജാവായ യെഹോയാക്കീം തീയിലിട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവു പറഞ്ഞുകൊടുത്തപ്രകാരം അദ്ദേഹം അതിൽ എഴുതി. അതുപോലെയുള്ള അനേകം വചനങ്ങളും അവയോടൊപ്പം എഴുതിച്ചേർത്തു.