Jeremiah 36:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യിരെമ്യാ നേരിയായുടെ പുത്രന്‍ ബാരൂക്കിനെ വിളിച്ചു സര്‍വേശ്വരന്‍ തന്നോട് അരുളിച്ചെയ്തതെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവയെല്ലാം ഒരു പുസ്തകച്ചുരുളില്‍ എഴുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ യിരെമ്യാവു നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
Malayalam 1992 MBSI
യിരെമ്യാവിന്നോ ജനത്തിന്റെ ഇടയില്‍ വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ യിരെമ്യാവ് നേര്യാവിന്‍റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോട് അരുളിച്ചെയ്ത സകല വചനങ്ങളെയും അവന്‍റെ വാമൊഴിപ്രകാരം ബാരൂക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
Malayalam Bible POC-ML 2013
ജറെമിയാനേരിയായുടെ മകന്‍ ബാറൂക്കിനെ വിളിച്ച്‌ കര്‍ത്താവ്‌ തന്നോട്‌ അരുളിച്ചെയ്‌ത സകല വചനങ്ങളും പറഞ്ഞുകൊടുത്തു. ബാറൂക്ക്‌ അത്‌ ഒരു ചുരുളില്‍ എഴുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതനുസരിച്ച് യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യിരെമ്യാവ് പറഞ്ഞുകൊടുത്തതനുസരിച്ച് യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്തിരുന്ന എല്ലാ വചനങ്ങളും ബാരൂക്ക് ഒരു തുകൽച്ചുരുളിൽ എഴുതി.