Jeremiah 36:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഉപവാസദിവസം നീ സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെന്നു ഞാന്‍ പറഞ്ഞുതന്നു നീ പുസ്തകച്ചുരുളില്‍ രേഖപ്പെടുത്തിയ അവിടുത്തെ വചനങ്ങള്‍ സകല ജനവും കേള്‍ക്കെ വായിക്കണം; സ്വന്തം പട്ടണങ്ങളില്‍നിന്നു വന്നിട്ടുള്ള സകല യെഹൂദന്മാരും കേള്‍ക്കെത്തന്നെ നീ അതു വായിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളിൽനിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നേ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലായെഹൂദയും കേൾക്കെ നീ അതു വായിക്കേണം.
Malayalam 1992 MBSI
അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നീ ചെന്ന് എന്റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നീ ചെന്ന് എന്‍റെ വാമൊഴി കേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദായും കേള്‍ക്കെ നീ അതു വായിക്കേണം.
Malayalam Bible POC-ML 2013
ആകയാല്‍ നീ കര്‍ത്താവിന്‍െറ ആലയത്തില്‍ ചെന്ന്‌ ഞാന്‍ പറഞ്ഞപ്രകാരം എഴുതിയ ചുരുളില്‍നിന്ന്‌ ഉപവാസദിവസം എല്ലാ ജനങ്ങളും കേള്‍ക്കേ കര്‍ത്താവിന്‍െറ വചനം വായിക്കണം; പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാവരും കേള്‍ക്കേ വായിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ നീ യഹോവയുടെ ആലയത്തിലേക്കു പോയി എന്റെ നിർദേശപ്രകാരം നീ എഴുതിയ വചനങ്ങളെല്ലാം ജനം കേൾക്കെ ഒരു ഉപവാസദിവസത്തിൽ വായിക്കുക. താന്താങ്ങളുടെ പട്ടണത്തിൽനിന്നും വരുന്ന സകല യെഹൂദാജനവും കേൾക്കെ നീ അതു വായിച്ചു കേൾപ്പിക്കണം.