Jeremiah 36:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ ഭരണത്തിന്‍റെ അഞ്ചാം വര്‍ഷം ഒമ്പതാംമാസം സര്‍വ യെരൂശലേംനിവാസികളും യെഹൂദാനഗരങ്ങളില്‍ നിന്നു യെരൂശലേമില്‍ വന്ന എല്ലാവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകല്ദയര്‍ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവര്‍ വിട്ടുപോകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്ന് യെരൂശലേമിൽ വന്ന സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവര്‍ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകല ജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
Malayalam Bible POC-ML 2013
ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിന്‍െറ വാഴ്‌ചയുടെ അഞ്ചാംവര്‍ഷം ഒന്‍പതാംമാസം ജറുസലെമിലെ ജനത്തിനും യൂദായിലെ മറ്റു നഗരങ്ങളില്‍നിന്ന് അവിടെവന്ന ജനങ്ങള്‍ക്കുമായി കര്‍ത്താവിന്‍െറ സന്നിധിയില്‍ ഉപവാസം പ്രഖ്യാപിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ അഞ്ചാമാണ്ടിൽ ഒൻപതാംമാസത്തിൽ ജെറുശലേമിലെ എല്ലാ ജനങ്ങൾക്കും യെഹൂദാപട്ടണങ്ങളിൽനിന്ന് ജെറുശലേമിലേക്കു വന്ന എല്ലാവർക്കുമായി യഹോവയുടെമുമ്പാകെ ഒരു ഉപവാസം പ്രഖ്യാപിക്കപ്പെട്ടു.