Jeremiah 37:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യിരെമ്യാ സിദെക്കീയാരാജാവിനോടു ചോദിച്ചു: “എന്നെ കാരാഗൃഹത്തില്‍ ഇടാന്‍ തക്കവിധം അങ്ങേക്കോ അങ്ങയുടെ ദാസന്മാര്‍ക്കോ ഈ ജനത്തിനോ എതിരായി ഞാന്‍ എന്തു കുറ്റമാണു ചെയ്തത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.
Malayalam 1992 MBSI
നീ ബാബേല്‍രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യില്‍നിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോട് പറഞ്ഞത്: “നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോടു പറഞ്ഞത്: നിങ്ങള്‍ എന്നെ കാരാഗൃഹത്തിൽ ആക്കുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടോ നിന്‍റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു?
Malayalam Bible POC-ML 2013
അനന്തരം ജറെ മിയാ സെദെക്കിയാരാജാവിനോടു ചോദിച്ചു: നിനക്കോ നിന്‍െറ ദാസര്‍ക്കോ ഈ ജനത്തിനോ എതിരായി ഞാന്‍ എന്തു തെറ്റു ചെയ്‌തിട്ടാണ്‌ നീ എന്നെതടവിലിട്ടത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിരെമ്യാവ് സിദെക്കീയാരാജാവിനോട് ഇതുംകൂടി പറഞ്ഞു: “താങ്കൾ എന്നെ കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം ഞാൻ താങ്കളോടോ താങ്കളുടെ ഭൃത്യന്മാരോടോ ഈ ജനത്തിനോടോ എന്തു കുറ്റമാണു ചെയ്തത്?