Jeremiah 37:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങേക്കോ ദേശത്തിനോ എതിരെ ബാബിലോണ്‍രാജാവു വരികയില്ല എന്നു പ്രവചിച്ച അങ്ങയുടെ പ്രവാചകര്‍ എവിടെ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
Malayalam 1992 MBSI
സിദെക്കീയാരാജാവു യിരെമ്യാവോടുകല്ദയര്‍ എന്നെ അവരുടെ പക്ഷം ചേര്‍ന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കയും അവര്‍ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ബാബേൽരാജാവ് നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരുകയില്ല’ എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽരാജാവ് നിങ്ങളുടെ നേരേയും ഈ ദേശത്തിന്‍റെ നേരേയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?
Malayalam Bible POC-ML 2013
ബാബിലോണ്‍ രാജാവ്‌ നിനക്കും ഈ ദേശത്തിനുമെതിരേ വരുകയില്ല എന്ന്‌ നിങ്ങളോടു പ്രവചി ച്ചനിങ്ങളുടെ പ്രവാചകന്‍മാര്‍ എവിടെ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ബാബേൽരാജാവ് താങ്കളെയോ ഈ ദേശത്തെയോ ആക്രമിക്കുകയില്ല,’ എന്നു പ്രവചിച്ച താങ്കളുടെ പ്രവാചകന്മാർ എവിടെ?