Jeremiah 37:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ എന്‍റെ യജമാനനായ രാജാവേ, ഞാന്‍ പറയുന്നതു കേട്ടാലും; എന്‍റെ അഭ്യര്‍ഥന സ്വീകരിച്ചാലും; കാര്യദര്‍ശിയായ യോനാഥാന്‍റെ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്‍ക്കരുതേ; ഞാന്‍ അവിടെ കിടന്നു മരിക്കുമല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.
Malayalam 1992 MBSI
അതിന്നു യിരെമ്യാവു പറഞ്ഞതുഅവര്‍ നിന്നെ ഏല്പിക്കയില്ല; ഞാന്‍ ബോധിപ്പിക്കുന്ന യഹോയുടെ വചനം കേള്‍ക്കേണമേ; എന്നാല്‍ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ യജമാനനായ രാജാവേ, കേൾക്കണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ട് കൈക്കൊള്ളണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്ന് മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്‍റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്‍റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ.
Malayalam Bible POC-ML 2013
ആകയാല്‍യജമാനനായരാജാവ്‌ എന്‍െറ അപേക്‌ഷ കേട്ടാലും. എന്‍െറ വിനീതമായയാചന അങ്ങു സ്വീകരിക്കണമേ. ഞാന്‍ മരിച്ചുപോകാതിരിക്കാന്‍ കാര്യവിചാരകനായ ജോനാഥാന്‍െറ ഭവനത്തിലേക്ക്‌ എന്നെതിരിച്ചയയ്‌ക്കരുതേ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാലിപ്പോൾ യജമാനനായ രാജാവേ, കേൾക്കണമേ. എന്റെ അപേക്ഷ അവിടന്നു കൈക്കൊള്ളണമേ. ഞാൻ ലേഖകനായ യോനാഥാന്റെ വീട്ടിൽക്കിടന്നു മരിക്കാതിരിക്കേണ്ടതിന് അവിടേക്കു ഞാൻ മടങ്ങിപ്പോകാൻ ഇടയാക്കരുതേ.”