Jeremiah 38:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എത്യോപ്യനായ ഏബെദ്-മേലെക് യിരെമ്യായോടു, കീറിയ പഴന്തുണികള്‍ കക്ഷത്തില്‍വച്ച് അതിന്മേല്‍ കയറിടാന്‍ പറഞ്ഞു; അദ്ദേഹം അങ്ങനെ ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂശ്യനായ ഏബെദ്‒മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.
Malayalam 1992 MBSI
നീ അവനെ വരുത്തി, അവന്റെമേല്‍ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവന്‍ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂശ്യനായ ഏബെദ്—മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമെ കയറിട്ടുകൊള്ളുക” എന്ന് പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂശ്യനായ ഏബെദ്-മേലെക് യിരെമ്യാവോട്: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമേ കയറിട്ടുകൊള്‍ക എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.
Malayalam Bible POC-ML 2013
ഈ പഴന്തുണികള്‍ കക്‌ഷത്തില്‍വച്ച് അതിനു പുറമേ കയറിടുക എന്ന് അവന്‍ ജറെമിയായോടു പറഞ്ഞു. ജറെ മിയാ അങ്ങനെ ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൂശ്യനായ ഏബെദ്-മെലെക്ക് യിരെമ്യാവിനോട്: “ഈ പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും കയറിനുകീഴേ നിന്റെ കക്ഷത്തിൽ വെക്കുക” എന്നു പറഞ്ഞു.
Recommended Reading