Jeremiah 38:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ യിരെമ്യായെ കിണറ്റില്‍നിന്നു വലിച്ചു കയറ്റി പുറത്തെടുത്തു; പിന്നീട് യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍ തന്നെ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.
Malayalam 1992 MBSI
അങ്ങനെ അകമ്പടിനായകനായ നെബൂസര്‍-അദാനും നെബൂശസ്ബാനും രബ്-സാരീസും നേര്‍ഗ്ഗല്‍-ശരേസരും രബ്-മാഗും ബാബേല്‍രാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചു കയറ്റി; യിരെമ്യാവ് കാവല്പുരമുറ്റത്തു പാര്‍ത്തു.
Malayalam Bible POC-ML 2013
അവര്‍ ജറെമിയായെ കിണറ്റില്‍നിന്ന് കയറുകൊണ്ടു വലിച്ചുകയറ്റി. ജറെമിയാ കാവല്‍പുരത്തളത്തില്‍ വാസം തുടര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ അവർ യിരെമ്യാവിനെ കയറുകൊണ്ടു ജലസംഭരണിയിൽനിന്നു വലിച്ചുകയറ്റി. അതിനുശേഷം യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.