Jeremiah 38:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിദെക്കീയാ യിരെമ്യായോടു രഹസ്യമായി സത്യം ചെയ്തു പറഞ്ഞു: “നമുക്കു ജീവന്‍ നല്‌കിയ സര്‍വേശ്വരന്‍റെ നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; ഞാന്‍ നിന്നെ വധിക്കുകയോ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.
Malayalam 1992 MBSI
നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേല്‍ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാണ്‍കെ അവ നിവൃത്തിയാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്ന് യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സിദെക്കീയാരാജാവ്: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാന്‍ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാന്‍ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യം ചെയ്തു.
Malayalam Bible POC-ML 2013
അപ്പോള്‍ സെദെക്കിയാരാജാവ് ജറെമിയായോടു രഹസ്യമായി ശപഥംചെയ്‌തു പറഞ്ഞു: നമുക്കു ജീവന്‍ നല്‍കിയ കര്‍ത്താവാണേ, ഞാന്‍ നിന്നെ വധിക്കുകയോ വധിക്കാന്‍ശ്രമിക്കുന്നവരുടെ കൈകളില്‍ ഏല്‍പിച്ചു കൊടുക്കുകയോ ഇല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ സിദെക്കീയാരാജാവ് രഹസ്യത്തിൽ യിരെമ്യാവിനോട് ഇപ്രകാരം ശപഥംചെയ്തുപറഞ്ഞു: “ഈ ജീവൻ നമുക്കു തന്ന ജീവിക്കുന്ന യഹോവയാണെ, ഞാൻ തീർച്ചയായും താങ്കളെ കൊല്ലുകയോ താങ്കൾക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്ന ആളുകളുടെ കൈയിൽ താങ്കളെ ഏൽപ്പിക്കുകയോ ഇല്ല.”