Jeremiah 38:2 — Compare Translations

6 translations compared side by side

Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും
Malayalam 1992 MBSI
സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടില്‍ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതില്‍ ഒരിടം ഇടിച്ചുതുറന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്‍റെ സൈന്യത്തിന്‍റെ കൈയിൽ ഏല്പിക്കപ്പെടും, അവന്‍ അതിനെ പിടിക്കും എന്നും
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ വസിക്കുന്നവരെല്ലാം വാളും ക്‌ഷാമവും പകര്‍ച്ചവ്യാധിയും വഴി മരിക്കും. എന്നാല്‍ കല്‍ദായരുടെ അടുക്കലേക്കു പോകുന്നവര്‍ ജീവിക്കും. കൊള്ളമുതലായിത്തീരുന്ന അവര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെടുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ നഗരത്തിൽ പാർക്കുന്നവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും. എന്നാൽ ബാബേല്യരുടെ അടുക്കലേക്കു പോകുന്നവർ ജീവിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടെയിരിക്കും.’