Jeremiah 39:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നെബൂസര്‍-അദാന്‍ ഏറ്റവും ദരിദ്രരായ ജനങ്ങളില്‍ ചിലരെ യെഹൂദ്യയില്‍ പാര്‍പ്പിച്ചു; അവര്‍ക്കു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ചു, അവർക്കു അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
Malayalam 1992 MBSI
ഞാന്‍ നമ്മുടെ അടുക്കല്‍ വരുന്ന കല്ദയര്‍ക്കും ഉത്തരവാദിയായി മിസ്പയില്‍ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളില്‍ സൂക്ഷിച്ചു, നിങ്ങള്‍ കൈവശമാക്കിയ പട്ടണങ്ങളില്‍ പാര്‍ത്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്ക് അന്ന് മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടിനായകനായ നെബൂസര്‍-അദാന്‍ യെഹൂദാദേശത്തു പാര്‍പ്പിച്ച്, അവര്‍ക്ക് അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
Malayalam Bible POC-ML 2013
എന്നാല്‍, സ്വന്തമായി ഒന്നുമില്ലാതിരുന്ന കുറെ ദരിദ്രരെ യൂദാദേശത്തുതന്നെ അവന്‍ പാര്‍പ്പിച്ചു. അവര്‍ക്കു മുന്തിരിത്തോട്ടങ്ങളും വയലുകളും നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ സ്വന്തമായി ഒന്നുമില്ലാത്ത ഏറ്റവും എളിയവരായ ചിലരെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യെഹൂദാദേശത്തു താമസിപ്പിച്ചു. അദ്ദേഹം അവർക്കു മുന്തിരിത്തോപ്പുകളും നിലങ്ങളും അക്കാലത്ത് അനുവദിച്ചുകൊടുത്തു.