Jeremiah 39:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതനുസരിച്ച് അകമ്പടിനായകനായ നെബൂസര്‍-അദാനും നെബൂശസ്ബാന്‍ എന്ന രബ്-സാരീസ്സും നേര്‍ഗല്‍-ശരേസര്‍ എന്ന രബ്-മാഗും ബാബിലോണ്‍ രാജാവിന്‍റെ പ്രധാന ഉദ്യോഗസ്ഥന്മാരും കൂടി ആളയച്ചു
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,
Malayalam 1992 MBSI
എന്നാല്‍ കാരേഹിന്റെ മകനായ യോഹാനാനും നാട്ടുപുറത്തു പാര്‍ത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു അവനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടി ആളയച്ച്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അകമ്പടി നായകനായ നെബൂസര്‍-അദാനും നെബൂശസ്ബാനും രബ്-സാരീസും നേര്‍ഗരുൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്‍റെ സകല പ്രഭുക്കന്മാരുംകൂടെ ആളയച്ചു,
Malayalam Bible POC-ML 2013
അതനുസരിച്ച്‌ ബാബിലോണ്‍രാജാവിന്‍െറ അംഗരക്‌ഷകനായ നെബുസരദാന്‍, കൊട്ടാരം വിചാരിപ്പുകാരനായ നെബുഷാസ്‌ബാന്‍, അതിര്‍ത്തിസൈന്യത്തിന്‍െറ നായകന്‍ നെര്‍ഗാല്‍ഷരേസര്‍ എന്നിവരും മറ്റു സേവകരും ചേര്‍ന്ന്‌ ആളയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ, നെബൂശസ്ബാൻ എന്ന ഷണ്ഡന്മാരുടെ തലവനോടും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനോടും ബാബേൽരാജാവിന്റെ എല്ലാ പ്രധാന പ്രഭുക്കന്മാരോടുംകൂടെ ആളയച്ച്