Jeremiah 39:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എത്യോപ്യനായ ഏബെദ്-മേലെക്കിനോടു നീ പോയി പറയണം; ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഈ നഗരത്തിനെതിരെ ഞാന്‍ പറഞ്ഞിരുന്ന വാക്കുകളെല്ലാം സംഭവിക്കും; നന്മയ്‍ക്കല്ല തിന്മയ്‍ക്കുതന്നെ; നിന്‍റെ കണ്‍മുമ്പില്‍ വച്ച് അവയെല്ലാം ആ ദിവസം സംഭവിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാൺകെ അവ നിവൃത്തിയാകും.
Malayalam 1992 MBSI
എന്നാല്‍ അഹീക്കാമിന്റെ മകന്‍ ഗെദല്യാവു കാരേഹിന്റെ മകന്‍ യോഹാനാനോടുനീ ഈ കാര്യം ചെയ്യരുതു; നീ യിശ്മായേലിനെക്കുറിച്ചു ഭോഷകു പറയുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീ ചെന്ന് കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ വചനങ്ങൾ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കായി നിവർത്തിക്കും; അന്ന് നിന്റെ കണ്മുമ്പിൽ അവ നിവൃത്തിയാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കത്രേ നിവര്‍ത്തിക്കും; അന്നു നീ കാണ്‍കെ അവ നിവൃത്തിയാകും.
Malayalam Bible POC-ML 2013
നീ പോയി എത്യോപ്യാക്കാരന്‍ എബദ്‌മെലെക്കിനോടു പറയുക, ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പറഞ്ഞിരുന്നതുപോലെ നന്‍മയല്ല, തിന്‍മ ഈ നഗരത്തിന്‍െറ മേല്‍ ഞാന്‍ വരുത്താന്‍ പോകുന്നു. നിന്‍െറ കണ്ണുകള്‍ അതു കാണും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ പോയി കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം സംസാരിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്റെ ക്ഷേമത്തിനായിട്ടല്ല, നാശത്തിനായിത്തന്നെ നിറവേറ്റാൻ പോകുന്നു. ആ ദിവസത്തിൽ നിന്റെ കൺമുമ്പിൽത്തന്നെ അവ നിറവേറും.