Jeremiah 39:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേം പിടിച്ചടക്കിയപ്പോള്‍ ബാബിലോണ്‍രാജാവിന്‍റെ പ്രഭുക്കന്മാരായ നേര്‍ഗല്‍-ശരേസ്സര്‍, ശംഗര്‍-നെബോസര്‍-സെഖീം, രബ്-സാരീസ്, നേര്‍ഗല്‍-ശരേസര്‍ എന്ന രബ്-മാഗ് എന്നിവരും ബാബിലോണ്‍ രാജാവിന്‍റെ മറ്റ് ഉദ്യോഗസ്ഥന്മാരും വന്നു മധ്യവാതില്‌ക്കല്‍ സമ്മേളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്ക്കൽ ഇരുന്നു.
Malayalam 1992 MBSI
അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവര്‍ത്തിച്ചുമിരിക്കുന്നു; നിങ്ങള്‍ യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേള്‍ക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തു കടന്ന് നടുവിലത്തെ വാതില്ക്കൽ ഇരുന്നു; നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽരാജാവിന്‍റെ സകല പ്രഭുക്കന്മാരുമായ നേര്‍ഗരുൽ-ശരേസരും സംഗര്‍-നെബോവും സര്‍-സെഖീമും രബ്-സാരീസും നേര്‍ഗരുൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്‍റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതിൽക്കൽ ഇരുന്നു.
Malayalam Bible POC-ML 2013
ജറുസലെം പിടിച്ചടക്കിയശേഷം ബാബിലോണ്‍രാജാവിന്‍െറ പ്രഭുക്കന്‍മാര്‍ - സിന്‍മാഗീറിലെ പ്രഭു നെര്‍ഗാല്‍ഷരേസര്‍, കൊട്ടാരം വിചാരിപ്പുകാരന്‍ നെബുഷാസ്‌ബാന്‍, അതിര്‍ത്തി സൈന്യത്തിന്‍െറ നായകന്‍ നെര്‍ഗാല്‍ഷരേസര്‍, എന്നിവരും മറ്റു സേവകന്‍മാരും - നഗരത്തിന്‍െറ മധ്യവാതില്‍ക്കല്‍ സമ്മേളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തുകടന്ന്, നടുവിലത്തെ കവാടത്തിൽ ഇരുന്നു. സംഗാരിലെ നേർഗൽ-ശരേസരും നെബോ-സർസെഖീം എന്ന ഷണ്ഡന്മാരുടെ തലവനും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരുംതന്നെ.