Jeremiah 39:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാരാജാവായ സിദെക്കീയായും സൈനികരും അവരെ കണ്ടപ്പോള്‍ ഓടിപ്പോയി; രാത്രിയില്‍ രാജാവിന്‍റെ ഉദ്യാനത്തിലൂടെ രണ്ടു മതിലുകള്‍ക്ക് ഇടയിലുള്ള വാതിലില്‍ കൂടി അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ ഓടിപ്പോയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ടു അരാബവഴിക്കു പോയി.
Malayalam 1992 MBSI
ഇപ്പോള്‍, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാന്‍ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലില്‍ പോരുവാന്‍ നിനക്കു ഇഷ്ടമുണ്ടെങ്കില്‍ പോരിക; ഞാന്‍ നിന്നെ നോക്കും എന്നോടുകൂടെ ബാബേലില്‍ പോരുവാന്‍ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബവഴിയായി പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോള്‍ ഓടിപ്പോയി; അവര്‍ രാത്രിയിൽ രാജാവിന്‍റെ തോട്ടം വഴിയായി രണ്ടു മതിലുകള്‍ക്കും നടുവിലുള്ള വാതിൽക്കൽക്കൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബാവഴിക്കുപോയി.
Malayalam Bible POC-ML 2013
അവരെ കണ്ടപ്പോള്‍ സെദെക്കിയാരാജാവും യോദ്‌ധാക്കളും രാത്രിയില്‍ കൊട്ടാരത്തിന്‍െറ ഉദ്യാനത്തിലൂടെ രണ്ടു മതിലുകള്‍ക്കിടയിലുള്ള വാതിലുകള്‍ കടന്ന്‌ അരാബായിലേക്കുള്ള വഴിയേ പലായനം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവായ സിദെക്കീയാവും അദ്ദേഹത്തിന്റെ സകലസൈനികരും അവരെ കണ്ടപ്പോൾ അവർ രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനം വഴിയായി രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ നഗരത്തിനു പുറത്തുകടന്ന് അരാബയിലേക്കു യാത്രചെയ്തു.