Jeremiah 39:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ബാബിലോണ്യ സൈന്യം അവരെ പിന്തുടര്‍ന്ന് യെരീഹോസമതലത്തില്‍ വച്ചു സിദെക്കീയായെ പിടികൂടി; അവര്‍ അയാളെ ഹാമാത്ത് ദേശത്ത് രിബ്ലയില്‍ ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; നെബുഖദ്നേസര്‍ സിദെക്കിയായ്‍ക്കു ശിക്ഷവിധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
Malayalam 1992 MBSI
അവന്‍ വിട്ടുപോകുംമുമ്പെ അവന്‍ പിന്നെയുംബാബേല്‍രാജാവു യെഹൂദാപട്ടണങ്ങള്‍ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവിന്റെ അടുക്കല്‍ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാര്‍ക്ക; അല്ലെങ്കില്‍ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കല്ദയരുടെ സൈന്യം അവരെ പിന്തുടർന്ന്, യെരീഹോ സമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി, അവനെ പിടിച്ചു; ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന് വിധി കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കല്ദയരുടെ സൈന്യം അവരെ പിന്തുടര്‍ന്നു, യെരീഹോസമഭൂമിയിൽവച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു. ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവന്‍ അവനു വിധി കല്പിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍ കല്‍ദായസൈന്യം അവരെ പിന്‍തുടര്‍ന്നു. ജറീക്കോസമതലത്തില്‍വച്ച്‌ സെദെക്കിയായെ വളഞ്ഞു തടവുകാരനാക്കി ഹമാത്തു പ്രദേശത്തു റിബ്‌ലായില്‍ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്‍െറ അടുക്കല്‍ കൊണ്ടുവന്നു. സെദെക്കിയായുടെമേല്‍ അവന്‍ വിധി കല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ബാബേൽസൈന്യം അവരെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് സിദെക്കീയാവിനെ മറികടന്നു. അവർ അദ്ദേഹത്തെ പിടിച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ഹമാത്തിലെ രിബ്ലയിൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു.