Jeremiah 39:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രിബ്ലയില്‍ ബാബിലോണ്‍രാജാവ് സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; യെഹൂദായിലെ എല്ലാ ശ്രേഷ്ഠന്മാരെയും ബാബിലോണ്‍രാജാവ് കൊന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു.
Malayalam 1992 MBSI
അങ്ങനെ യിരെമ്യാവു മിസ്പയില്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയില്‍ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാബേൽരാജാവ് രിബ്ളയിൽവച്ച് സിദെക്കീയാവിന്റെ പുത്രന്മാരെ അവന്റെ കണ്മുമ്പിൽ വച്ചു കൊന്നു; യെഹൂദാകുലീനന്മാരെ എല്ലാം ബാബേൽരാജാവ് കൊന്നുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽരാജാവ് രിബ്ലായിൽവച്ചു സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാകുലീനന്മാരെയൊക്കെയും ബാബേൽരാജാവ് കൊന്നുകളഞ്ഞു.
Malayalam Bible POC-ML 2013
ബാബിലോണ്‍രാജാവ്‌ അവിടെവച്ച്‌ സെദെക്കിയാ കാണ്‍കെ അവന്‍െറ പുത്രന്‍മാരെയും പ്രഭുക്കന്‍മാരെയും വധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹം കാൺകെ കൊന്നു. ബാബേൽരാജാവ് യെഹൂദ്യയിലെ എല്ലാ പ്രഭുക്കന്മാരെയും കൊന്നുകളഞ്ഞു.