Jeremiah 39:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണ്യര്‍ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും അഗ്നിക്കിരയാക്കി; യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
Malayalam 1992 MBSI
അവര്‍ മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍വന്നുനെഥന്യാവിന്റെ മകനായ യിശ്മായേല്‍, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ ഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കല്ദയർ രാജഗൃഹവും ജനത്തിന്റെ വീടുകളും തീ വച്ചു ചുട്ട്, യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കല്ദയര്‍ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
കല്‍ദായര്‍ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും ചുട്ടെരിച്ചു. ജറുസലെം മതിലുകള്‍ ഇടിച്ചുതകര്‍ത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാബേല്യർ രാജാവിന്റെ അരമനയും ജനങ്ങളുടെ വീടുകളും തീവെച്ചു നശിപ്പിക്കയും ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുകളയുകയും ചെയ്തു.