Jeremiah 4:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാന്‍തന്നെ അവരുടെമേല്‍ ന്യായവിധി പ്രസ്താവിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾ തന്നേ അവരോടു ന്യായവാദം കഴിക്കും.
Malayalam 1992 MBSI
ഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാല്‍ വരും; ഞാന്‍ ഇപ്പോള്‍ തന്നേ അവരോടു ന്യായവാദം കഴിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതിലും ശക്തമായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾ തന്നെ അവരോടു ന്യായവാദം കഴിക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതിലും കൊടുതായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാന്‍ ഇപ്പോള്‍തന്നെ അവരോടു ന്യായവാദം കഴിക്കും.
Malayalam Bible POC-ML 2013
എന്‍െറ ജനത്തിന്‍െറ പുത്രിയുടെനേര്‍ക്കു മരുഭൂമിയിലെ വിജനമായ മലകളില്‍നിന്ന് ഉഷ്‌ണക്കാറ്റു വീശും. പതിരു പാറ്റാനോ നിലം വെടിപ്പാക്കാനോ ആയിരിക്കുകയില്ല അത്. ഞാന്‍ അയയ്‌ക്കുന്നതു ഭീഷണമായ കൊടുങ്കാറ്റായിരിക്കും; ഞാന്‍ തന്നെയാണ് അവരുടെമേല്‍ വിധിവാചകം ഉച്ചരിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”