Jeremiah 4:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമേ, നിന്‍റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുവിന്‍. എന്നാല്‍ നീ രക്ഷപെടും; ദുശ്ചിന്തകള്‍ എത്രകാലം നിന്നില്‍ കുടിയിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.
Malayalam 1992 MBSI
യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്റെ ഉള്ളില്‍ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിനു നിന്‍റെ ഹൃദയത്തിന്‍റെ ദുഷ്ടതകഴുകിക്കളക; നിന്‍റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.
Malayalam Bible POC-ML 2013
ജറുസലെമേ, നിന്‍െറ ഹൃദയത്തില്‍നിന്നു ദുഷ്‌ടത കഴുകിക്കളയുക; എന്നാല്‍, നീ രക്‌ഷപെടും. എത്രനാളാണു നീ ദുഷി ച്ചചിന്തകളും പേറിനടക്കുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക. നിന്റെ ദുഷ്ടചിന്തകൾ എത്രവരെ ഉള്ളിൽ കുടികൊള്ളും?