Jeremiah 4:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളോടു പ്രഖ്യാപിക്കുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങള്‍ക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിന്‍. വയലിലെ കാവല്‌ക്കാരെപ്പോലെ അവര്‍ അവളെ വളഞ്ഞിരിക്കുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിൻ.
Malayalam 1992 MBSI
ജാതികളോടു പ്രസ്താവിപ്പിന്‍; ഇതാ, കോട്ടവളയുന്നവര്‍ ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരെ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനതകളോടു പ്രസ്താവിക്കുവിൻ; ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ എന്ന് യെരൂശലേമിനോട് അറിയിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികളോടു പ്രസ്താവിപ്പിന്‍; ഇതാ, കോട്ട വളയുന്നവര്‍ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരേ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോട് അറിയിപ്പിന്‍.
Malayalam Bible POC-ML 2013
ജനതകളോടു വിളംബരംചെയ്യുവിന്‍; ജറുസലെമില്‍ വിളിച്ചുപറയുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു; യൂദായിലെ നഗരങ്ങള്‍ക്കെതിരേ പോര്‍വിളികള്‍ മുഴങ്ങുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക, ഇതു ജെറുശലേമിനെ അറിയിക്കുക: ‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു, യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.