Jeremiah 4:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവന്‍ വിജനമായിത്തീര്‍ന്നിരിക്കുന്നു. എന്‍റെ കൂടാരങ്ങള്‍ ക്ഷണനേരംകൊണ്ടു തകര്‍ന്നുവീഴുന്നു; കൂടാരവിരിപ്പുകള്‍ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്റെ തിരശ്ശീലകളും കവർച്ചയായ്പോയി.
Malayalam 1992 MBSI
നാശത്തിന്മേല്‍ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തില്‍ എന്റെ തിരശ്ശീലകളും കവര്‍ച്ചയായ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്ന് എന്റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം എന്റെ തിരശ്ശീലകളും കവർച്ചയായിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാശത്തിന്മേൽ നാശം വിളിച്ചുപറയുന്നു; ദേശമൊക്കെയും ശൂന്യമായി. പെട്ടെന്ന് എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്റെ തിരശ്ശീലകളും കവര്‍ച്ചയായിപ്പോയി.
Malayalam Bible POC-ML 2013
ഒന്നിനുപിറകേ ഒന്നായി ദുരിതങ്ങള്‍ ആഞ്ഞടിക്കുന്നു. ദേശം മുഴുവന്‍ വിജനമായിത്തീര്‍ന്നു. എന്‍െറ കൂടാരങ്ങള്‍ ഞൊടിയിടയില്‍ തകരുന്നു; കൂടാരവിരികള്‍ നിമിഷനേരംകൊണ്ടു കീറിപ്പറിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാശത്തിനുമീതേ നാശം വരുന്നു; ദേശമൊക്കെയും ശൂന്യമായിരിക്കുന്നു. വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു, നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും.