Jeremiah 4:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ ജനം ഭോഷന്മാരാണ്; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധിയില്ലാത്ത കുട്ടികള്‍; അവര്‍ക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാന്‍ അവര്‍ സമര്‍ഥരാണ്; എന്നാല്‍ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്കു ഒട്ടും ബോധമില്ല; ദോഷം ചെയ്‌വാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്‌വാനോ അവർക്കു അറിഞ്ഞുകൂടാ.
Malayalam 1992 MBSI
എന്റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്കും ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ത്ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്കും അറിഞ്ഞുകൂടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്ക് അറിഞ്ഞുകൂടാ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, എന്‍െറ ജനം വിഡ്‌ഢികളാണ്‌; അവര്‍ എന്നെ അറിയുന്നില്ല. അവര്‍ ബുദ്‌ധിയില്ലാത്ത കുട്ടികളാണ്‌; അവര്‍ക്ക്‌യാതൊരു ജ്‌ഞാനവുമില്ല. തിന്‍മ പ്രവര്‍ത്തിക്കാന്‍ അവര്‍ സമര്‍ഥരാണ്‌. നന്‍മ ചെയ്യേണ്ടത്‌ എങ്ങനെ എന്ന്‌ അറിവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ ജനം ഭോഷരാണ്; അവർ എന്നെ അറിഞ്ഞിട്ടില്ല. അവർ ബുദ്ധികെട്ട മക്കൾ; അവർക്കൊരു ബോധവുമില്ല. അവർ തിന്മ ചെയ്യാൻ സമർഥർ; നന്മചെയ്യാൻ അവർക്ക് അറിയുകയില്ല.”