Jeremiah 4:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിംഹം കുറ്റിക്കാട്ടില്‍നിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകന്‍ സങ്കേതത്തില്‍നിന്നു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്‍റെ ദേശം ശൂന്യമാക്കും; നിന്‍റെ പട്ടണങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാത്ത നാശകൂമ്പാരങ്ങളാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സിംഹം പള്ളക്കാട്ടിൽ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാതവണ്ണം നശിപ്പിക്കും.
Malayalam 1992 MBSI
സിംഹം പള്ളക്കാട്ടില്‍ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; ജനതകളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സിംഹം പള്ളക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.
Malayalam Bible POC-ML 2013
കുറ്റിക്കാടുകളില്‍നിന്ന് സിംഹം പുറത്തിറങ്ങിയിട്ടുണ്ട്. ജനതകളുടെ സംഹാരകന്‍ സ്വസ ങ്കേതത്തില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. അവന്‍ നിന്‍െറ ദേശം ശൂന്യമാക്കും. നിന്‍െറ നഗരങ്ങള്‍ വിജനമായ നാശക്കൂമ്പാരമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു, രാഷ്ട്രങ്ങളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു. അവൻ തന്റെ സ്ഥലം വിട്ടെഴുന്നേറ്റ് നിന്റെ ദേശം ശൂന്യമാക്കും. നിന്റെ പട്ടണം, നിവാസികളില്ലാതെ ശൂന്യമാക്കപ്പെടും.