Jeremiah 40:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ രാമായില്‍നിന്നു യിരെമ്യായെ വിട്ടയച്ചശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി; യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോയ ബന്ദികളോടൊപ്പം യിരെമ്യായും ചങ്ങലയാല്‍ ബന്ധിതനായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവെ രാമയിൽനിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
Malayalam 1992 MBSI
എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളില്‍ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ പത്തു ആളുമായി മിസ്പയില്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വന്നു; അവിടെ മിസ്പയില്‍വെച്ചു അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവിനെ രാമയിൽനിന്നു വിട്ടയച്ചശേഷം അവന് യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്: ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അകമ്പടിനായകനായ നെബൂസര്‍- അദാന്‍ യിരെമ്യാവെ രാമായിൽനിന്നു വിട്ടയച്ചശേഷം അവനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്. ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദായിലെയും സകല ബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
Malayalam Bible POC-ML 2013
ജറുസലെമില്‍നിന്നും യൂദായില്‍നിന്നും ചങ്ങലകളാല്‍ ബന്‌ധിച്ച്‌ ബാബിലോണിലേക്ക്‌ അടിമകളായി കൊണ്ടുപോയവ രുടെ ഇടയില്‍നിന്നു ജറെമിയായെ റാമായില്‍വച്ച്‌ സേനാനായകനായ നെബുസരദാന്‍ സ്വതന്ത്രനാക്കി. അപ്പോള്‍ ജറെമിയായ്‌ക്ക്‌ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ യിരെമ്യാവിനെ രാമായിൽവെച്ച് തടവിൽനിന്നു മോചിപ്പിച്ചശേഷം അദ്ദേഹത്തിനു യഹോവയിൽനിന്നുണ്ടായ അരുളപ്പാട്: ജെറുശലേമിൽനിന്നും യെഹൂദ്യയിൽനിന്നും താൻ ബാബേലിലേക്കു കൊണ്ടുപോയ സകലബന്ധിതരുടെയും കൂട്ടത്തിൽ യിരെമ്യാവും ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി നെബൂസരദാൻ കണ്ടായിരുന്നു.