Jeremiah 40:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യാ പ്രതിജ്ഞചെയ്ത് അവരോടു പറഞ്ഞു: “ബാബിലോണ്യരെ സേവിക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ; ദേശത്തു പാര്‍ത്തു ബാബിലോണ്‍രാജാവിനെ സേവിക്കുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു ശുഭമായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ കല്ദയരെ സേവിപ്പാൻ ഭയപ്പെടരുതു; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ; എന്നാൽ നിങ്ങൾക്കു നന്നായിരിക്കും;
Malayalam 1992 MBSI
യിശ്മായേല്‍ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേല്‍ രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേല്‍ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞത്: “നിങ്ങൾ കല്ദയരെ സേവിക്കുവാൻ ഭയപ്പെടരുത്; ദേശത്തു വസിച്ച് ബാബേൽരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്കു നന്മയായിരിക്കും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുത്; ദേശത്തു പാര്‍ത്തു ബാബേൽരാജാവിനെ സേവിപ്പിന്‍; എന്നാൽ നിങ്ങള്‍ക്കു നന്നായിരിക്കും.
Malayalam Bible POC-ML 2013
ഷാഫാന്‍െറ മകനായ അഹിക്കാമിന്‍െറ പുത്രന്‍ ഗദാലിയാ അവരോടു ശപഥംചെയ്‌തു പറഞ്ഞു: കല്‍ദായര്‍ക്കു കീഴ്‌പ്പെട്ടിരിക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ. ദേശത്തു വസിച്ചുകൊണ്ടു ബാബിലോണ്‍രാജാവിനു സേവനം ചെയ്യുക. അതു നിങ്ങള്‍ക്കു നന്‍മയായി ഭവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും ഇപ്രകാരം ഒരു ശപഥംചെയ്തുപറഞ്ഞു: “നിങ്ങൾ ബാബേല്യരെ സേവിക്കാൻ ഭയപ്പെടരുത്, നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ദേശത്തു താമസിച്ചു ബാബേൽരാജാവിനെ സേവിക്കുക.