Jeremiah 41:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മിസ്പായില്‍ ശേഷിച്ച സകല ജനങ്ങളെയും ഇശ്മായേല്‍ തടവുകാരാക്കി; അകമ്പടി സേനാനായകനായ നെബൂസര്‍- അദാന്‍ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായെ ഏല്പിച്ച ജനങ്ങള്‍, രാജപുത്രിമാര്‍ എന്നിവരും അവരില്‍ ഉള്‍പ്പെട്ടിരുന്നു. അവരെ തടവുകാരാക്കിക്കൊണ്ട് ഇശ്മായേല്‍ അമ്മോന്യരുടെ അടുക്കലേക്കു പുറപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യിശ്മായേൽ മിസ്പയിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയിൽ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടു പോകുവാൻ യാത്ര പുറപ്പെട്ടു.
Malayalam 1992 MBSI
നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കില്‍ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യിശ്മായേൽ മിസ്പയിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെയും രാജകുമാരികളെയും, അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ഏല്പിച്ചവരായി മിസ്പയിൽ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടുപോകുവാൻ യാത്ര പുറപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യിശ്മായേൽ മിസ്പായിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെയൊക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പായിൽ ശേഷിച്ചിരുന്ന സകല ജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി;
Malayalam Bible POC-ML 2013
അതിനുശേഷം അവന്‍ മിസ്‌പായില്‍ അവശേഷി ച്ചഎല്ലാവരെയും - രാജകുമാരികളെയും, സേനാനായകനായനെബുസരദാന്‍ അഹിക്കാമിന്‍െറ മകനായ ഗദാലിയായെ ഏല്‍പ്പിച്ചവരില്‍ അവശേഷിച്ചവരെയും- തടവുകാരാക്കി അമ്മോന്യരുടെ അടുക്കലേക്കു പുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം യിശ്മായേൽ, മിസ്പായിൽ ശേഷിച്ച എല്ലാ ജനത്തെയും ബന്ദികളാക്കി—രാജകുമാരിമാരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ആക്കിവെച്ചിരുന്നവരെയും—കൊണ്ടുപോയി. നെഥന്യാവിന്റെ മകനായ യിശ്മായേൽ അവരെ ബന്ധനസ്ഥരാക്കി അമ്മോന്യരുടെ അടുത്തേക്കു കൊണ്ടുപോകാൻ യാത്രതിരിച്ചു.