Jeremiah 41:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇശ്മായേല്‍ മിസ്പായില്‍നിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനങ്ങള്‍ തിരിഞ്ഞു കാരേഹിന്‍റെ പുത്രനായ യോഹാനാന്‍റെ പക്ഷം ചേര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിശ്മായേൽ മിസ്പയിൽനിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സർവ്വജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽ ചേർന്നു.
Malayalam 1992 MBSI
യുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേള്‍പ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ, മിസ്രയീംദേശത്തു ചെന്നു പാര്‍ക്കും എന്നു പറയുന്നു എങ്കില്‍--യെഹൂദയില്‍ ശേഷിപ്പുള്ളവരേ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിശ്മായേൽ മിസ്പയിൽനിന്ന് ബദ്ധരാക്കി കൊണ്ടുപോയിരുന്ന സർവ്വജനവും തിരിഞ്ഞ്, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിശ്മായേൽ മിസ്പായിൽനിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സര്‍വജനവും തിരിഞ്ഞു, കാരേഹിന്‍റെ മകനായ യോഹാനാന്‍റെ അടുക്കൽ ചേര്‍ന്നു.
Malayalam Bible POC-ML 2013
മിസ്‌പായില്‍നിന്നു തടവുകാരായി കൊണ്ടുപോയ എല്ലാവരും ഇസ്‌മായേലിനെവിട്ട്‌ കരേയായുടെ മകന്‍ യോഹനാനോടു ചേര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ മിസ്പായിൽനിന്ന് യിശ്മായേൽ തടവുകാരാക്കിയിരുന്ന സകലജനവും തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽവന്നു.