Jeremiah 41:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തിലേക്കു പോകാനുള്ള ഉദ്ദേശ്യത്തോടെ അവര്‍ ബേത്‍ലഹേമിനടുത്തുള്ള ഗേരൂത്ത്-കിംഹാമില്‍ ചെന്നു താമസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കല്ദയരെ പേടിച്ചിട്ടു മിസ്രയീമിൽ പോകുവാൻ യാത്രപുറപ്പെട്ടു ബേത്ത്ലേഹെമിന്നു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു.
Malayalam 1992 MBSI
മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകുവാന്‍ മുഖം തിരിച്ചിരിക്കുന്ന ഏവരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാന്‍ അവര്‍ക്കും വരുത്തുന്ന അനര്‍ത്ഥത്തില്‍ അകപ്പെടാതെ അവരില്‍ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കല്ദയരെ ഭയന്ന് ഈജിപ്റ്റിൽ പോകുവാൻ യാത്രപുറപ്പെട്ട് ബേത്ത്ലേഹെമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മിസ്പായിൽനിന്നു കൂട്ടിക്കൊണ്ട്, കല്ദയരെ പേടിച്ചിട്ടു മിസ്രയീമിൽ പോകുവാന്‍ യാത്ര പുറപ്പെട്ടു ബേത്‍ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു.
Malayalam Bible POC-ML 2013
അവര്‍ ബേത്‌ലെഹെമിനു സമീപം കിംഹാംതാവളത്തില്‍ താമസിച്ചു. ഈജിപ്‌തിലേക്കു രക്‌ഷപെടുകയായിരുന്നു അവരുടെ ലക്‌ഷ്യം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ബാബേല്യരിൽനിന്നു രക്ഷപ്പെടുന്നതിനായി, ഈജിപ്റ്റിലേക്കുള്ള അവരുടെ യാത്രയ്ക്കിടയിൽ ബേത്ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ നിൽക്കുന്നതുവരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ വധിച്ചതിനാൽ അവർ ബാബേല്യരെ ഭയപ്പെട്ടിരുന്നു. ബാബേൽരാജാവ് ദേശാധിപതിയായി നിയമിച്ചിരുന്ന ആളായിരുന്നു ഈ ഗെദല്യാവ്.