Jeremiah 42:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങള്‍ ഈ ദേശത്തുതന്നെ പാര്‍ത്താല്‍, ഞാന്‍ നിങ്ങളെ പടുത്തുയര്‍ത്തും; പൊളിച്ചുകളയുകയില്ല. ഞാന്‍ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥത്തെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.
Malayalam 1992 MBSI
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ ദാസനായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിനെ വരുത്തി ഞാന്‍ കുഴിച്ചിട്ട ഈ കല്ലുകളിന്മേല്‍ അവന്റെ സിംഹാസനം വേക്കും; അവന്‍ അവയുടെമേല്‍ തന്റെ മണിപ്പന്തല്‍ നിര്‍ത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കിൽ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ ഈ ദേശത്തു തന്നെ വസിച്ചാല്‍ ഞാന്‍ നിങ്ങളെ പണിതുയര്‍ത്തും; ഇടിച്ചുതകര്‍ക്കുകയില്ല. ഞാന്‍ നിങ്ങളെ നട്ടുവളര്‍ത്തും; പിഴുതുകളയുകയില്ല. എന്തെന്നാല്‍, നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥങ്ങളെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുന്നപക്ഷം ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും പിഴുതുകളയാതെ നടുകയും ചെയ്യും. കാരണം നിങ്ങളുടെമേൽ ഞാൻ വരുത്തിയ അനർഥത്തെപ്പറ്റി അനുതപിക്കുന്നു.