Jeremiah 42:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ബാബിലോണ്‍ രാജാവിനെ ഭയപ്പെടേണ്ടാ; അവന്‍റെ കരങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കാനും മോചിപ്പിക്കാനും ഞാന്‍ നിങ്ങളോടുകൂടെയുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കയ്യിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാൻ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
അവന്‍ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിന്നുള്ളവരെ മരണത്തിന്നും പ്രവാസത്തിന്നുള്ളവരെ പ്രവാസത്തിന്നും വാളിന്നുള്ളവരെ വാളിന്നും ഏല്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്‍റെ കൈയിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാന്‍ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ട് അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
നിങ്ങള്‍ ഭയപ്പെട്ടിരുന്ന ബാബിലോണ്‍രാജാവിനെ ഇനി നിങ്ങള്‍ ഭയപ്പെണ്ടോ. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവനെ നിങ്ങള്‍ പേടിക്കേണ്ടാ. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ നിങ്ങളെ അവനില്‍നിന്നു മോചിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഇപ്പോൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഇനി ഭയപ്പെടേണ്ട. അദ്ദേഹത്തിന്റെ കൈയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ നിങ്ങളോടുകൂടെയുള്ളതിനാൽ നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടേണ്ട എന്ന് യഹോവ അരുളിച്ചെയ്യുന്നു.