Jeremiah 42:16 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദായില്‍ ശേഷിച്ചിരിക്കുന്നവരേ നിങ്ങള്‍ സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈജിപ്തില്‍ പോയി അവിടെ പാര്‍ക്കാനാണു നിശ്ചയിച്ചിരിക്കുന്നതെങ്കില്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ പേടിക്കുന്ന വാൾ അവിടെ മിസ്രയീംദേശത്തുവെച്ചു നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമിൽവെച്ചു നിങ്ങളെ ബാധിക്കും; അവിടെവെച്ചു നിങ്ങൾ മരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ പേടിക്കുന്ന വാൾ അവിടെ ഈജിപ്റ്റിൽവച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവച്ച് നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിൽ-നിങ്ങള്‍ പേടിക്കുന്ന വാള്‍ അവിടെ മിസ്രയീംദേശത്തുവച്ച് നിങ്ങളെ പിടിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമിൽവച്ചു നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങള്‍ മരിക്കും.
Malayalam Bible POC-ML 2013
നിങ്ങള്‍ ഭയപ്പെടുന്ന വാള്‍ ഈജിപ്‌തില്‍വച്ച് നിങ്ങളുടെമേല്‍ പതിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്‌ഷാമം നിങ്ങളെ വേട്ടയാടും; അവിടെവച്ച് നിങ്ങള്‍ മരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഭയപ്പെടുന്ന വാൾ അവിടെ ഈജിപ്റ്റുദേശത്തുവെച്ചു നിങ്ങളെ പിടികൂടും; നിങ്ങൾ പേടിക്കുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ചു നിങ്ങളെ വിടാതെ പിൻതുടരും. അങ്ങനെ അവിടെവെച്ച് നിങ്ങൾ മരിക്കും.