Jeremiah 42:18 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: യെരൂശലേം നിവാസികളുടെമേല്‍ എന്‍റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെ, നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ നിങ്ങളുടെമേലും എന്‍റെ ക്രോധം ചൊരിയും; നിങ്ങള്‍ ശാപത്തിനും പരിഭ്രാന്തിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും വിധേയരാകും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകർന്നിരിക്കുന്നതുപോലെ തന്നേ, നിങ്ങൾ മിസ്രയീമിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങൾ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ ഈജിപ്റ്റിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെ മേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകര്‍ന്നിരിക്കുന്നതുപോലെ തന്നെ, നിങ്ങള്‍ മിസ്രയീമിൽ ചെല്ലുമ്പോള്‍ എന്‍റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങള്‍ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല.
Malayalam Bible POC-ML 2013
ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെംനിവാസികളുടെമേല്‍ എന്‍െറ കോപവും ക്രോധവും നിപതിച്ചതുപോലെ, ഈജിപ്‌തിലേക്കു പോകുന്ന നിങ്ങളുടെ മേലും എന്‍െറ ക്രോധം ഞാന്‍ വര്‍ഷിക്കും. നിങ്ങള്‍ ശാപത്തിനും വിഭ്രാന്തിക്കും ഇരയാകും. നിന്‌ദയ്‌ക്കും പരിഹാസത്തിനും പാത്രമാകും. ഇവിടം ഇനി ഒരിക്കലും നിങ്ങള്‍ കാണുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ജെറുശലേംനിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ഞാൻ ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്റ്റിലേക്കു പോകുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിയും. നിങ്ങൾ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവുമായിത്തീരും; ഈ ദേശം നിങ്ങൾ ഇനിയൊരിക്കലും കാണുകയുമില്ല.’