Jeremiah 42:21 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇന്നു ഞാന്‍ എല്ലാകാര്യങ്ങളും നിങ്ങളെ അറിയിച്ചു. നിങ്ങളോടു പറയാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ എന്നോട് ആവശ്യപ്പെട്ടതൊന്നും നിങ്ങള്‍ അനുസരിച്ചിട്ടില്ല. അതുകൊണ്ടു നിങ്ങള്‍ പോയി പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങള്‍ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും എന്നു നിശ്ചയമായും അറിഞ്ഞുകൊള്ളുവിന്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഇന്നു അതു നിങ്ങളോടു അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു, ഞാൻ മുഖാന്തരം അവൻ നിങ്ങളോടു അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നേ ചതിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഇന്ന് അതു നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഇന്ന് അതു നിങ്ങളോട് അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാന്‍ മുഖാന്തരം അവന്‍ നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങള്‍ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ഇന്നു ഞാന്‍ എല്ലാ കാര്യങ്ങളും നിങ്ങളെ വ്യക്‌തമായി അറിയിച്ചു. എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ വാക്ക് നിങ്ങള്‍ ചെവിക്കൊണ്ടില്ല. നിങ്ങളെ അറിയിക്കാന്‍ അവിടുന്ന് എന്നെ ഏല്‍പി ച്ചഒരു കാര്യവും നിങ്ങള്‍ അനുസരിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഇന്നു നിങ്ങളോടു സംസാരിച്ചിരിക്കുന്നു, എന്നാൽ നിങ്ങളോട് അറിയിക്കാൻ യഹോവ എന്നെ അയച്ച കാര്യത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഇപ്പോഴും അനുസരിച്ചിട്ടില്ല.