Jeremiah 42:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ യിരെമ്യായോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ ഏതു കാര്യവുമായി അങ്ങയെ ഞങ്ങളുടെ അടുക്കല്‍ അയച്ചാലും ഞങ്ങള്‍ അതനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളാം; അങ്ങനെ ഞങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ തന്നെ ഞങ്ങള്‍ക്കെതിരെ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യിരെമ്യാവോടു: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
Malayalam 1992 MBSI
സകലജാതികളുടെയും ഇടയില്‍ ചിതറിപ്പോയിട്ടു യെഹൂദാദേശത്തു പാര്‍ക്കേണ്ടതിന്നു മടങ്ങിവന്ന യെഹൂദാശിഷ്ടത്തെ ഒക്കെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യിരെമ്യാവോട്: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതുപോലെയൊക്കെയും ഞങ്ങള്‍ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
Malayalam Bible POC-ML 2013
അവര്‍ ജറെമിയായോടു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവ് നീ വഴി കല്‍പിക്കുന്നതെല്ലാം ഞങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അവിടുന്നുതന്നെ ഞങ്ങള്‍ക്കെതിരേ സത്യസന്‌ധ നും വിശ്വസ്‌തനുമായ സാക്‌ഷിയായിരിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യിരെമ്യാവിനോടു പറഞ്ഞു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽക്കൂടി ഞങ്ങളെ അറിയിക്കുന്ന എല്ലാ വചനവും അനുസരിച്ചു ഞങ്ങൾ പ്രവർത്തിക്കാതിരിക്കുന്നപക്ഷം യഹോവ നമുക്കുമധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.