Jeremiah 43:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ കാരേഹിന്‍റെ പുത്രനായ യോഹാനാനും സൈന്യാധിപന്മാരും സര്‍വജനങ്ങളും യെഹൂദ്യയില്‍ തന്നെ പാര്‍ക്കണമെന്നുള്ള സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാപടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്കു അനുസരിച്ചില്ല.
Malayalam 1992 MBSI
ഞാന്‍ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കല്‍ അയച്ചുഞാന്‍ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങള്‍ ചെയ്യരുതെന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു വസിക്കണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകല ജനവും യെഹൂദാദേശത്തു പാര്‍ക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.
Malayalam Bible POC-ML 2013
യൂദാദേശത്തു വസിക്കണമെന്നുള്ള കര്‍ത്താവിന്‍െറ കല്‍പന കരേയായുടെ മകന്‍ യോഹനാനും പടത്തലവന്‍മാരും ജനവും അനുസരിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണ്ടതിനായി നൽകപ്പെട്ട യഹോവയുടെ വചനം അനുസരിച്ചില്ല.