Jeremiah 44:29 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതായിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്ന അടയാളം എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; എന്‍റെ വാക്കുകള്‍ നിങ്ങളുടെ അനര്‍ഥത്തിനുവേണ്ടിയുള്ളതാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടി ഈ സ്ഥലത്തുവച്ചു തന്നെ ഞാന്‍ നിങ്ങളെ ശിക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ വചനം നിങ്ങളുടെ തിന്മെക്കായിട്ടു നിവർത്തിയായ്‌വരുമെന്നു നിങ്ങൾ അറിയേണ്ടതിന്നു ഞാൻ ഈ സ്ഥലത്തുവെച്ചു നിങ്ങളെ സന്ദർശിക്കും എന്നതു നിങ്ങൾക്കു ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ വചനം നിങ്ങളുടെ തിന്മയ്ക്കായിട്ട് നിറവേറുമെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഈ സ്ഥലത്തുവച്ച് നിങ്ങളെ സന്ദർശിക്കും എന്നത് നിങ്ങൾക്ക് ഒരു അടയാളം ആകും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ വചനം നിങ്ങളുടെ തിന്മയ്ക്കായിട്ടു നിവര്‍ത്തിയായിവരുമെന്നു നിങ്ങള്‍ അറിയേണ്ടതിനു ഞാന്‍ ഈ സ്ഥലത്തുവച്ച് നിങ്ങളെ സന്ദര്‍ശിക്കും എന്നതു നിങ്ങള്‍ക്ക് ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
നിങ്ങളുടെമേല്‍ അനര്‍ഥം വരുത്തും എന്നു ഞാന്‍ ചെയ്‌ത ശപഥം ഈ ദേശത്തുവച്ച്‌ നിങ്ങളെ ശിക്‌ഷിച്ചുകൊണ്ടു പൂര്‍ത്തിയാകും എന്നതിന്‌ ഇതാ, ഞാന്‍ ഒരു അടയാളം തരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഈ സ്ഥലത്തു ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു എന്നതിന് ഇതു നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും.’ എന്ന് യഹോവ അരുളിച്ചെയ്യുന്നു, ‘അങ്ങനെ എന്റെ വചനം നിങ്ങൾക്കു തിന്മയ്ക്കായി നിറവേറുമെന്ന് നിങ്ങൾ അറിയും.’