Jeremiah 45:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, ഇതാ, ഞാന്‍ പണിതതു ഞാന്‍ തന്നെ പൊളിച്ചുകളയുന്നു; ഞാന്‍ നട്ടതു ഞാന്‍ തന്നെ പിഴുതുകളയുന്നു; ഇതാണ് ദേശത്തു മുഴുവന്‍ സംഭവിക്കുന്നത്.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ.
Malayalam 1992 MBSI
കുതിരച്ചേവകരേ, കുതിരകള്‍ക്കു കോപ്പിട്ടു കയറുവിന്‍! തലക്കോരികയുമായി അണിനിരപ്പിന്‍; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ പണിതത് ഞാൻ തന്നെ ഇടിച്ചുകളയുന്നു; ഞാൻ നട്ടത് ഞാൻ തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പണിതതു ഞാന്‍തന്നെ ഇടിച്ചുകളയുന്നു; ഞാന്‍ നട്ടതു ഞാന്‍തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ.
Malayalam Bible POC-ML 2013
അവനോട് ഇപ്രകാരം പറയുക എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പണിത തു ഞാന്‍ തന്നെ ഇടിച്ചു തകര്‍ക്കുന്നു. ഞാന്‍ നട്ടത് ഞാന്‍ തന്നെ പിഴുതെടുക്കുന്നു. ഈ ദേശത്തോടു മുഴുവന്‍ ഞാന്‍ ഇതുചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ നിന്നോടു പറയുന്നതിനായി യഹോവ എന്നോട് കൽപ്പിച്ചത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഭൂമിയിലെങ്ങും ഞാൻ പണിതതിനെ ഇടിച്ചുകളയും; ഞാൻ നട്ടതിനെ ഞാൻ പറിച്ചുകളയും.