Jeremiah 46:10 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു സര്‍വശക്തിയുള്ള ദൈവമായ സര്‍വേശ്വരന്‍റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്‍റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകള്‍ക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സര്‍വശക്തിയുള്ള ദൈവമായ സര്‍വേശ്വരന്‍, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവു തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത് നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു ഒരു ഹനനയാഗമുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കുകയും ചെയ്യും; വടക്ക് ഫ്രാത്ത് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് തന്‍റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാള്‍ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത്നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെദൈവമായ കര്‍ത്താവിന്‍െറ ദിനമാണിത് -പ്രതികാരത്തിന്‍െറ ദിനം! ശത്രുക്കളോടു പകവീട്ടുന്ന ദിനം! അവരെ സംഹരിച്ച് വാളിനു മതിവരും; അവരുടെ രക്‌തം തൃപ്‌തിയാവോളം കുടിക്കും. ഉത്തരദിക്കില്‍യൂഫ്രട്ടീസ് തീരത്ത് സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ഒരുയാഗം അര്‍പ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റേതാകുന്നു— ഒരു പ്രതികാരദിവസം തന്റെ ശത്രുക്കളോടു പ്രതികാരംചെയ്യുന്ന ദിവസംതന്നെ. വാൾ തൃപ്തിയാകുവോളം ആഹരിക്കും ദാഹശമനം വരുംവരെ രക്തം കുടിക്കും. ഈ നരസംഹാരം വടക്കേ ദേശത്തിൽ യൂഫ്രട്ടീസ് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കർത്താവിനുള്ള ഒരു യാഗം അർപ്പണമാണല്ലോ.