Jeremiah 46:14 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഈജിപ്തില്‍ പ്രഖ്യാപിക്കുക, മിഗ്ദോലില്‍ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങള്‍ക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാന്‍ പോകുകയാണ്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിപ്പിൻ! അണിനിരന്നു ഒരുങ്ങിനില്ക്ക എന്നു പറവിൻ! വാൾ നിന്റെ ചുറ്റം തിന്നുകളയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഈജിപ്റ്റിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്ന് പറയുവിൻ! വാൾ നിന്റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേള്‍പ്പിപ്പിന്‍; അണിനിരന്ന് ഒരുങ്ങി നില്ക്ക എന്നു പറവിന്‍! വാള്‍ നിന്‍റെ ചുറ്റും തിന്നുകളയുന്നുവല്ലോ.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍ പ്രഖ്യാപിക്കുക. മിഗ്‌ദോയിലും മെംഫിസിലും തഹ്‌പന്‍ഹസിലും വിളിച്ചുപറയുക: ഒരുങ്ങിയിരിക്കുവിന്‍, സദാ ജാഗരൂകരായിരിക്കുവിന്‍, നിങ്ങള്‍ക്കു ചുറ്റുമുള്ളവയെല്ലാം ഖഡ്‌ഗം ഗ്രസിക്കാന്‍ പോവുകയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈജിപ്റ്റിൽ ഇതു പ്രസ്താവിക്കുക, മിഗ്ദോലിൽ ഇതു വിളംബരംചെയ്യുക; നോഫിലും തഹ്പനേസിലും ഇതു പ്രസിദ്ധമാക്കുക: ‘വാൾ നിങ്ങൾക്കു ചുറ്റുമുള്ളവരെ വിഴുങ്ങിക്കളഞ്ഞിരിക്കുകയാൽ അണിനിരന്ന് ഒരുങ്ങിനിൽക്കുക.’