Jeremiah 46:16 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ജനതതി ഇടറിവീണു; അവര്‍ പരസ്പരം പറഞ്ഞു: “എഴുന്നേല്‌ക്കൂ, മര്‍ദകന്‍റെ വാളില്‍നിന്നു രക്ഷപെടാന്‍ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്‍റെ ഇടയിലേക്കു തന്നെ പോകാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവർ പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; “എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽ നിന്ന് ഒഴിഞ്ഞ് നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്ന് അവർ പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തന്‍ മറ്റൊരുത്തന്‍റെ മീതെ വീണു; എഴുന്നേല്പിന്‍; നശിപ്പിക്കുന്ന വാളിന് ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്ന് അവര്‍ പറയും.
Malayalam Bible POC-ML 2013
നിന്‍െറ ജനക്കൂട്ടം കാലിടറി വീണു. മര്‍ദകന്‍െറ വാളില്‍നിന്നു രക്‌ഷപെട്ട് നമുക്ക് സ്വന്തംനാട്ടിലേക്കും സ്വന്തം ജനത്തിന്‍െറ അടുത്തേക്കും തിരിച്ചുപോകാം എന്ന് അവര്‍ പരസ്പരം പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വീണ്ടും വീണ്ടും ഇടറിവീഴും; ഒരാൾ മറ്റൊരാളിന്റെമേൽ വീഴും. അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ് നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും.