Jeremiah 46:18 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വശക്തനായ സര്‍വേശ്വരന്‍ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; പര്‍വതങ്ങളില്‍ തലയെടുപ്പുള്ള താബോര്‍പോലെയും കടല്‍ത്തീരത്തുനിന്നു വളരെ ഉയര്‍ന്നു നില്‌ക്കുന്ന കര്‍മ്മേല്‍പര്‍വതംപോലെയും ബലമുള്ള ഒരാള്‍ വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാണ, പർവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ടു അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും കടലിനരികിലുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരും” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാണ, പര്‍വതങ്ങളിൽവച്ചു താബോര്‍പോലെയും കടലിനരികെയുള്ള കര്‍മ്മേൽപോലെയും നിശ്ചയമായിട്ട് അവന്‍ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെ കര്‍ത്താവായരാജാവ്‌ തന്‍െറ നാമത്തില്‍ ശപഥം ചെയ്യുന്നു: മല കളില്‍ താബോറും സമുദ്രതീരങ്ങളില്‍ കാര്‍മലും എന്നപോലെ ഒരുവന്‍ വന്നുചേരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, പർവതങ്ങളുടെ ഇടയിൽ താബോർപോലെയും സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.