Jeremiah 46:19 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തുനിവാസികളേ, പ്രവാസത്തിനായി ഭാണ്ഡമെല്ലാം ഒരുക്കുവിന്‍! മെംഫീസ് ശൂന്യമാകും; അതു വിജനമായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീമിൽ പാർക്കുന്ന പുത്രീ, പ്രവാസത്തിന്നു പോകുവാൻ കോപ്പുകൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീമിൽ പാര്‍ക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാന്‍ കോപ്പു കൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
Malayalam Bible POC-ML 2013
ഈജിപ്‌തുനിവാസികളേ, പ്രവാസത്തിനു ഭാണ്‍ഡമൊരുക്കുവിന്‍. മെംഫിസ് വിജന മായ നാശക്കൂമ്പാരമായിത്തീരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിലേക്കു പോകാൻ ഭാണ്ഡം മുറുക്കുക, കാരണം നോഫ് ശൂന്യമാക്കപ്പെടുകയും നിവാസികളില്ലാതെ തകർന്നടിയുകയും ചെയ്യും.