Jeremiah 46:28 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഞാന്‍ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കും; എന്നാല്‍ നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ നിങ്ങള്‍ക്കു നല്‌കും; ഞാന്‍ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്; ഞാൻ നിന്നോടുകൂടി ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്. “നിന്നെ ഞാൻ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ ആ സകല ജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.
Malayalam Bible POC-ML 2013
എന്‍െറ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. നിന്നെ ഞാന്‍ ഓടിച്ചുകളഞ്ഞദേശങ്ങളിലെ ജനതകളെ ഞാന്‍ നിര്‍മൂലമാക്കും. എന്നാല്‍, നിന്നെ നിശ്‌ശേഷം നശിപ്പിക്കുകയില്ല; ഉചിതമായ ശിക്‌ഷ നിനക്കു ലഭിക്കും. നിനക്കു ശിക്‌ഷ കിട്ടാതിരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകലരാജ്യങ്ങളെയും പൂർണമായും നശിപ്പിച്ചുകളയുമെങ്കിലും നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കുകയില്ല. ഞാൻ നിന്നെ ശിക്ഷിക്കും, ന്യായമായിമാത്രം; ഞാൻ നിന്നെ തീരെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”