Jeremiah 46:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേല്‍ കയറുവിന്‍, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിന്‍. നിങ്ങളുടെ കുന്തങ്ങള്‍ മിനുക്കുകയും കവചങ്ങള്‍ ധരിക്കുകയും ചെയ്യുവിന്‍. എന്താണു ഞാന്‍ കാണുന്നത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ.
Malayalam 1992 MBSI
ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടുതന്നേ; കഫ്തോര്‍കടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! പടത്തൊപ്പിയുമായി അണിനിരക്കുവിൻ; കുന്തങ്ങൾ മിനുക്കി കവചങ്ങൾ ധരിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുതിരച്ചേവകരേ, കുതിരകള്‍ക്കു കോപ്പിട്ടു കയറുവിന്‍! തലക്കോരികയുമായി അണിനിരപ്പിന്‍; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിന്‍.
Malayalam Bible POC-ML 2013
അശ്വസൈന്യമേ, കുതിരകള്‍ക്കു കോപ്പിട്ട് ജീനിമേല്‍ ഇരിപ്പുറപ്പിക്കുവിന്‍. നിങ്ങള്‍ പടത്തൊപ്പി ധരിച്ച് അണിനിരക്കുവിന്‍. കുന്തം മിനുക്കുവിന്‍. ഉരസ്‌ത്രാണം അണിയുവിന്‍. എന്താണ് ഈ കാണുന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആൺകുതിരകളെ യുദ്ധസജ്ജമാക്കുക, അതിന്മേൽ ആരൂഢരാകുക! ശിരോകവചമണിഞ്ഞ് അണിനിരക്കുക! കുന്തങ്ങൾ മിനുക്കി കവചം ധരിക്കുക!