Jeremiah 46:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പരിഭ്രമിച്ചു പിന്‍വാങ്ങുന്നു; പടയില്‍ തോറ്റ അവരുടെ യുദ്ധവീരന്മാര്‍ തിടുക്കത്തില്‍ ഓടുന്നു; അവര്‍ പിന്തിരിഞ്ഞു നോക്കുന്നില്ല. സര്‍വത്രഭീതി എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
ഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോന്‍ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാർ വെട്ടേറ്റ് തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! സർവ്വത്രഭീതി” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാര്‍ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സര്‍വത്രഭീതി എന്നു യഹോവയുടെ അരുളപ്പാട്. വേഗവാന്‍ ഓടിപ്പോകയില്ല;
Malayalam Bible POC-ML 2013
അവര്‍ പരിഭ്രാന്തരായി പിന്‍വാങ്ങുന്നു. പടയില്‍ തോറ്റ അവരുടെ വീരന്‍മാര്‍ തിരിഞ്ഞുനോക്കാതെ തിടുക്കത്തില്‍ ഓടുന്നു. സംഭീതിയാണെവിടെയും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്താണ് കാണുന്നത്? അവർ ഭയന്നുവിറച്ചിരിക്കുന്നു, അവരുടെ ധീരരായ സൈനികർ തോറ്റു പിൻവാങ്ങുന്നു. അവർ തിരിഞ്ഞുനോക്കാതെ പലായനംചെയ്യുന്നു. സർവത്ര ഭീതി,” എന്ന് യഹോവയുടെ അരുളപ്പാട്.