Jeremiah 47:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫറവോ ഗസ്സയെ ആക്രമിക്കുന്നതിനുമുമ്പ്, ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകനു സര്‍വേശ്വരനില്‍ നിന്നുണ്ടായ അരുളപ്പാട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫറവോൻ ഗസ്സയെ തോല്പിച്ചതിന്നുമുമ്പെ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
Malayalam 1992 MBSI
മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്‍യ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയര്‍ന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫറവോന്‍ ഗസ്സയെ തോല്പിച്ചതിനു മുമ്പേ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.
Malayalam Bible POC-ML 2013
ഫറവോ ഗാസാ പിടിച്ചടക്കുന്നതിനു മുന്‍പ്‌ ഫിലിസ്‌ത്യരെക്കുറിച്ചു ജറെമിയായ്‌ക്കു ലഭി ച്ചകര്‍ത്താവിന്‍െറ അരുളപ്പാട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്: