Jeremiah 47:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സകല ഫെലിസ്ത്യരെയും സോരിലും സീദോനിലുമുള്ള അവരുടെ എല്ലാ സഹായികളെയും നശിപ്പിക്കുന്ന ദിവസം വരുന്നു; സര്‍വേശ്വരന്‍ തീരദേശമായ കഫ്തോറില്‍ അവശേഷിച്ച ഫെലിസ്ത്യരെ നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടു തന്നേ; കഫ്തോർകടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
Malayalam 1992 MBSI
മോവാബ് തകര്‍ന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകള്‍ നിലവിളി കൂട്ടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള ദിവസം വരുന്നതുകൊണ്ടു തന്നെ; കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫെലിസ്ത്യരെയൊക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകല സഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടു തന്നെ; കഫ്തോര്‍കടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
Malayalam Bible POC-ML 2013
ഫിലിസ്‌ത്യരെ ഉന്‍മൂലനം ചെയ്യുകയും ടയിറിലെയും സീദോനിലെയും അവരുടെ കൂട്ടാളികളെ വിച്‌ഛേദിക്കുകയും ചെയ്യുന്ന ദിനം വരുന്നു. കഫ്‌തോര്‍ തീരത്ത് അവശേഷി ച്ചഫിലിസ്‌ത്യരെ കര്‍ത്താവ് നശിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും സോരിൽനിന്നും സീദോനിൽനിന്നും അവരുടെ എല്ലാ സഹായികളെയും ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ. കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.